....ഇന്നത്തെ ലോകനാർകാവിൽ വച്ചാണ് മലമത്താൻ കുങ്കനെ കുട്ടിച്ചാത്തന്  കൂട്ടുകിട്ടിയത്. ലോകനാർകാവിൽ ഉത്സവ സമയമായിരുന്നു അത്. നാല്  തറവാട്ടുകാർക്കായിരുന്നു ഉത്സവത്തിന്റെ ചുമതല.

അതിൽ ഓലക്കുട കെട്ടിവെക്കാനുള്ള അവകാശം കുങ്കനായിരുന്നു. ഉത്സവദിവസം  കുട്ടിച്ചാത്തനെ കാത്തിരുന്ന കുങ്കൻ, വൈകുന്നേരമായിട്ടും ഓലക്കുട  എടുത്തുവെക്കാതിരുന്നതിന് കഠിനമായ മർദ്ദനം ഏൽക്കേണ്ടതായി വന്നു.

കുങ്കന്റെ സങ്കടങ്ങളറിഞ്ഞ കുട്ടിച്ചാത്തൻ ഉത്സവ പന്തലിലേക്ക് തീക്കൊട്ട  വലിച്ചെറിഞ്ഞു പ്രതിഷേധിച്ചു. അതിന്റെ പ്രത്യാഘാതം കഠിനമായിരുന്നു. കുങ്കനെ  നാട്ടുപ്രമാണിമാർ പിടികൂടി കെട്ടിത്തൂക്കി.

കോപാകുലനായ കുട്ടിച്ചാത്തൻ, കുങ്കന്റെ കഴുത്തിലെ കുരുക്കഴിച്ചു,  ലോകനാർകാവിലെത്തി. അവിടെ പൂരപ്പാട്ടു പാടി, താണ്ഡവനൃത്തമാടി കല്ലേരി  ഭാഗത്തേക്ക് നടന്നു നീങ്ങി. പിന്നീട് കുട്ടിച്ചാത്തനെ കണ്ടവരില്ലെന്നാണ്  പറയപ്പെടുന്നത്.

കല്ലേരി കുട്ടിച്ചാത്തനെ നാളെ നേരില്‍ കാണാം...

ഡിസം. 23 രാത്രി 9.00

കുട്ടിച്ചാത്തന്‍ വെള്ളാട്ടം

ഡിസം. 24 രാവിലെ 10.30

കുട്ടിച്ചാത്തന്‍ തിറ

കുട്ടിച്ചാത്തന്റെ കഥ പൂര്‍ണമായി വായിക്കൂ...