തൊട്ടില്‍പാലം മൂന്നാംകയ്യില്‍ അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


തൊട്ടില്‍പാലം: മൂന്നാംകയ്യില്‍ അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൊട്ടില്‍പാലം കൂടലിലെ കിഴക്കയില്‍ മീത്തല്‍ കല്യാണിയാണ് മരിച്ചത്. അറുപത്തിനാല് വയസായിരുന്നു.

കുറ്റ്യാടി ഭാഗത്തേക്ക് അമിത വേഗതയില്‍ പോകുകയായിരുന്ന കാര്‍ കല്യാണി സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കല്യാണിയുടെ ഭര്‍ത്താവ് കരുണാകരന് പരിക്കേറ്റു. റോഡരികില്‍ മറ്റൊരു ബൈക്കില്‍ ഉണ്ടായിരുന്ന പോക്കര്‍ എന്നയാള്‍ക്കും പരിക്കുണ്ട്. ഇരുവരും തൊട്ടില്‍പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബിന്ദു, ബിജു എന്നിവരാണ് കല്യാണിയുടെ മക്കള്‍.

അപകടത്തിനിടയാക്കിയ കാറും ഡ്രൈവറെയും തൊട്ടില്‍പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ കാണാം: