കൊയിലാണ്ടി കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം സ്ത്രീ ട്രെയിന്‍തട്ടി മരിച്ച നിലയില്‍


കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം സ്ത്രീ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. രാവിലെ പതിനൊന്നരയോടെയാണ് ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. പൊലീസും സ്ഥലത്തുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.