വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണം; വയോധികന് പരിക്ക്


വയനാട്: തിരുനെല്ലി പനവല്ലി കാല്‍വരി എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്. കൂളിവയല്‍ മേടപറമ്പില്‍ ബീരാനാണ്(72) പരിക്കേറ്റത്.

മരക്കച്ചവടത്തിനായി എസ്‌റ്റേറ്റില്‍ വന്നതായിരുന്നു. മരങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനിടെയായിരുന്നു ആക്രമണം. ഓടിവന്ന കാട്ടുപോത്ത് ബീരാനെ തട്ടിയിട്ട് ഓടിപ്പോയി.

ആക്രമണത്തില്‍ മുഖത്ത് പരിക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന കാട്ടിക്കുളം സ്വദേശി ജനാര്‍ദ്ദനന് ഓടി മാറുന്നതിനിടെ നിസാരമായി പരിക്കേറ്റിട്ടുണ്ട്.