ഗവ. മാപ്പിള വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ കേരള വനിതാ കമ്മീഷന്റെ കലാലയ ജ്യോതി


കൊയിലാണ്ടി: ഗവ. മാപ്പിള വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ കേരള വനിതാ കമ്മീഷന്റെ ബോധവൽക്കരണ പരിപാടിയായ കലാലയ ജ്യോതി നടത്തി. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു.

സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ സൈബർ യൂനിറ്റ് എസ്.ഐ സത്യൻ കാരയാട് ക്ലാസ് എടുത്തു.

യൂസഫ് നടുവണ്ണൂർ (ബി.പി.സി പന്തലായനി) സ്വാഗതം പറഞ്അഞു. കൊയിലാണ്ടി നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷനായി.

എ.അസീസ് (പ്രസിഡന്റ്, പി.ടി.എ), കെ.കെ.ചന്ദ്രമതി (ഹെഡ്മിട്രസ്), എം.ബീന (പ്രിൻസിപ്പൽ, വി.എച്ച്.എസ്.സി) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഇ.കെ.ഷൈനി (പ്രിൻസിപ്പൽ, എച്ച്.എസ്.എസ്) നന്ദി പറഞ്ഞു.