പൊതുപ്രവര്‍ത്തകര്‍ക്കാകെ മാതൃകയായിരുന്ന വ്യക്തിത്വം; വാണിമേല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചേലക്കാടന്‍ കുഞ്ഞമ്മദിന്റെ വേര്‍പാടില്‍ സര്‍വകക്ഷി അനുശോചനം


വാണിമേല്‍: വാണിമേല്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പര്‍ ചേലക്കാടന്‍ കുഞ്ഞമ്മദിന്റെ ആകസ്മിക വേര്‍പാടില്‍ സര്‍വകക്ഷി അനുശോചനം. ഭൂമിവാതുക്കല്‍ ടൗണില്‍ നടന്ന അനുശോചനയോഗത്തില്‍ വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ അധ്യക്ഷയായി.

എന്‍.കെ മൂസ, ടി പ്രദീപ്കുമാര്‍, എന്‍.കെ മുക്തലിബ്, സി.കെ ജലീല്‍, എം.കെ മജീദ്, എന്‍.പി വാസു, കെ കുഞ്ഞാലി, അഷ്‌റഫ് കൊറ്റാല, മാമ്പറ്റ ബാലന്‍, സി.കെ ശിവറാം, ജലീല്‍ കവൂര്‍, എം.കെ കുഞ്ഞബ്ദുല്ല, സി.വി മൊയ്തീന്‍ ഹാജി, ഫാത്തിമ കണ്ടിയില്‍, ചന്ദ്രബാബു, റംഷിദ് ചേരനാണ്ടി, മിനി എന്നിവര്‍ സംസാരിച്ചു.

തിങ്കളാഴ്ച്ച രാവിലെയാണ് അദ്ദേഹം അന്തരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ സ്വതന്ത്രനായി മത്സരിച്ച് വന്‍വിജയം നേടിയ കുഞ്ഞമ്മദ് പൊതുപ്രവര്‍ത്തകര്‍ക്കാകെ മാതൃകയായിരുന്നെന്നും യോഗം അനുസ്മരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മരാജു സ്വാഗതവും, വി.കെ മൂസ നദിയും പറഞ്ഞു.