വടകര ഓർക്കാട്ടേരിയിൽ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ബി.ജെ.പി പ്രവർത്തകന് ഗുരുതര പരിക്ക്


കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ആഹ്‌ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്. ഓർക്കാട്ടേരിയിലാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകന്‍ പുളിയുള്ളതിൽ  പ്രവീൺ കുമാറിന്റെ (39) കൈക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടക്കം കയ്യിൽ വച്ച് പൊട്ടിയതാണെന്നാണ് കരുതുന്നത്. കൈപ്പത്തി തകർന്ന പ്രവീണിനെ ആദ്യം വടകരയിലെ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. എടച്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.