വടകര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായി സതീശന്‍ കുരിയാടി നിയമിതനായി


വടകര: വടകര കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി സതീശന്‍ കുരിയാടി നിയമിതനായി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയാണ് പുതിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെ നിയമിച്ചത്.


വടകരയിലെ കോണ്‍ഗ്രസ് പ്രതാപം തിരിച്ച് കൊണ്ടു വരുമെന്നും ഭിന്നിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നിച്ച് ചേര്‍ത്ത് കൊണ്ടു പോകുമെന്നും അദ്ദേഹം വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

16 വര്‍ഷമായി ചോറോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റാണ് സതീശന്‍ കുരിയാടി. 10 വര്‍ഷം ചോറോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായും കുരിയാടി വാര്‍ഡ് കോണ്‍ഗ്രസ്് പ്രസിഡന്റായും ചുമതലയേറ്റിട്ടുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനോടൊപ്പം പൊതു പ്രവര്‍ത്തന രംഗത്തും സതീശന്‍ കുരിയാടി തന്റെ പ്രവര്‍ത്തക മികവ് തെളിയിച്ചിട്ടുണ്ട്. മത്സ്യമേഖലയിലെ സജീവ പ്രവര്‍ത്തകനായ ഇദ്ദേഹം സംയുക്ത കടല്‍ കോടതി കണ്‍വീനറായും പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതി പ്രസിഡന്റായും ചുമതലയേറ്റിട്ടുണ്ട്.