മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം വീട്ടിലെ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം


മൂടാടി: മൂടാടി വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടക്ക് തീപ്പിടിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കൂടിയാണ് സംഭവം. മൂടാടി ഊരുപുണ്യ കാവ് ക്ഷേത്രത്തിനു സമീപം നിട്ടുളിതാഴെ ഹംസയുടെ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടക്കാണ് തീപിടിച്ചത്.

3500ഓളം തേങ്ങ കത്തിനശിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊയിലാണ്ടിയില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാവാഹനം എത്തിയാണ് തീയണച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ ശരത്ത്.കെയുടെ നേതൃത്വത്തില്‍, എ.എസ്.ടി.ഒ പ്രമോദ്.പി.കെ, ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, ഇര്‍ഷാദ്, അരുണ്‍, രജീഷ്, നിധിന്‍രാജ്, റഷീദ്.കെ.പി, ഹോം ഗാര്‍ഡുമാരായ രാജേഷ് കെ.പി, സുജിത്ത്, പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.