പയ്യോളി പെരുമാള്‍പുരം സ്വദേശി നിര്‍മ്മിച്ച് അനൂപ് മേനോന്‍ നായകനായെത്തുന്ന സിനിമ ‘ട്വന്റി വണ്‍ ഗ്രാം’ നാളെ തിയേറ്ററുകളില്‍; സംവിധായകന്‍ കീഴ്പ്പയ്യൂര്‍ സ്വദേശി (വീഡിയോ കാണാം)


പയ്യോളി: പെരുമാള്‍പുരം സ്വദേശി നിര്‍മ്മിച്ച സിനിമ ‘ട്വന്റി വണ്‍ ഗ്രാം’ നാളെ തിയേറ്ററുകളിലെത്തും. പെരുമാള്‍പുരം വി.പി.മുഹമ്മദ് റോഡില്‍ ‘നീമാട്ടി’യില്‍ കെ.എന്‍.റിനീഷ് നിര്‍മ്മിച്ച ചിത്രത്തില്‍ അനൂപ് മേനോനാണ് നായകനായത്. കീഴ്പ്പയ്യൂര്‍ സ്വദേശി ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

അനൂപ് മേനോന് പുറമെ രഞ്ജി പണിക്കര്‍, രഞ്ജിത്ത്, വിനു മോഹന്‍, ലിയോണ ലിഷോയ്, അനു മോഹന്‍, ലെന, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, ചന്ദുനാഥ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജീവ ജോസഫ്, മേഘാനന്ദ റിനീഷ്, അജി ജോണ്‍, വിവേക് അനിരുദ്ധ്, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍, ദിലീപ് നമ്പ്യാര്‍, നോബിള്‍ ജേക്കബ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ദീപക് ദേവാണ് സംഗീതം.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെന്നാണ് മോഷന്‍ പോസ്റ്റര്‍ നല്‍കിയ സൂചന. ഈ വര്‍ഷം മാര്‍ച്ച് അഞ്ചിന് പുറത്തിറങ്ങിയ ട്വന്റി വണ്‍ ഗ്രാമിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം: