സിപിഎം വടകര മുൻ ഏരിയാ കമ്മിറ്റി അംഗവും മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയേർഡ് അധ്യാപകനും മുൻ സ്കൂൾ മാനേജറും ആയിരുന്ന ടി.വി ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു


വടകര: സിപിഐഎം വടകര മുൻ ഏരിയാ കമ്മിറ്റി അംഗം ടി.വി ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു. എൺപത്തിയേഴ് വയസ്സായിരുന്നു. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ മുൻ അധ്യാപകനായിരുന്നു.

സിപിഐ (എം) വടകര ഏറിയാ കമ്മറ്റി അംഗമായും അഭിഭക്ത വില്ല്യാപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ദീർഘകാലം പൊതുപ്രവർത്തനരംഗത്ത് നിലയുറപ്പിരുന്നു. കർഷക സംഘം വടകര ഏറിയാ പ്രസിഡണ്ട് , വടകര അർബൻ ബാങ്ക് ചെയർമാൻ, മേമുണ്ട HSS മാനേജർ , അധ്യാപക സംഘടന നേതാവ് എന്നീ നിലകളിലെല്ലാം വടകരയിലെ രാഷ്ട്രീയ സാമൂഹ്യ സംഘടന രംഗത്ത് നിറഞ്ഞുനിന്നു.

സംസ്കാരം ഇന്ന് (7-12-23) ഉച്ചക്ക് 2 മണിക്ക് മേമുണ്ടയിലെ വീട്ടുവളപ്പിൽ.