ലിഫ്റ്റിന്റെ മൂന്നാം നിലയില്‍ കുടുങ്ങി: വടകര ആശ ഹോസ്പിറ്റലിലെ രോഗിക്കൊപ്പം വന്ന കൂട്ടിരിപ്പുകാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന
വടകര: ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി വടകര അഗ്നിരക്ഷാ സേന. ഇന്ന് പുലര്‍ച്ചെ 5.40നാണ് സംഭവം.രോഗിയുടെ കൂട്ടിരിപ്പിനായി വന്ന ആള്‍ ലിഫ്റ്റിന്റെ മൂന്നാംനിലയില്‍ അകപ്പെടുകയായിരുന്നു.

ലിഫ്റ്റ് തകരാറിലായതോടെ ആശുപത്രി ജീവനക്കാര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് വടകര അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തി ലിഫ്റ്റില്‍ കുടുങ്ങിപ്പോയ ആളെ രക്ഷിച്ചത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.ടി രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ജ്യോതി കുമാര്‍, ഷിജോഷ്, ഷാഗില്‍, വിപിന്‍, ജിബിന്‍, അഗീഷ്, രതീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.