Top 5 News Today വടകര ആശ ഹോസ്പിറ്റലിലെ ലിഫ്റ്റിന്റെ മൂന്നാം നിലയില്‍ കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി, വടകരയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; ഇന്ന് വായിച്ചിരിക്കേണ്ട വടകരയിലെ അഞ്ച് പ്രധാന വാര്‍ത്തകള്‍ (18-08-2023)


വടകര: വടകര മേഖലയിലെ ഇന്നത്തെ (2023 ആഗസ്റ്റ് 18 വെള്ളി) പ്രധാനപ്പെട്ട അഞ്ച് വാര്‍ത്തകള്‍ എന്തെല്ലാമാണെന്ന് നോക്കാം.

1. ലിഫ്റ്റിന്റെ മൂന്നാം നിലയില്‍ കുടുങ്ങി: വടകര ആശ ഹോസ്പിറ്റലിലെ രോഗിക്കൊപ്പം വന്ന കൂട്ടിരിപ്പുകാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

വടകര: ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി വടകര അഗ്നിരക്ഷാ സേന. ഇന്ന് പുലര്‍ച്ചെ 5.40നാണ് സംഭവം.രോഗിയുടെ കൂട്ടിരിപ്പിനായി വന്ന ആള്‍ ലിഫ്റ്റിന്റെ മൂന്നാംനിലയില്‍ അകപ്പെടുകയായിരുന്നു.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു.. ലിഫ്റ്റിന്റെ മൂന്നാം നിലയില്‍ കുടുങ്ങി: വടകര ആശ ഹോസ്പിറ്റലിലെ രോഗിക്കൊപ്പം വന്ന കൂട്ടിരിപ്പുകാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

2. ബസിനെ മറികടക്കുന്നതിനിടെ അപകടം; വടകരയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു

വടകര: വടകരയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം. നാദാപുരം ഭാഗത്ത് നിന്ന് വടകരയ്ക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. മറ്റൊരു ബസ്സിനെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു.. ബസിനെ മറികടക്കുന്നതിനിടെ അപകടം; വടകരയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു

3. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ടു; നാദാപുരത്ത് റസ്റ്റോറന്റ് അടച്ചുപൂട്ടി

നാദാപുരം: മാലിന്യങ്ങള്‍ സൂക്ഷിച്ച സ്ഥാപനത്തിനെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഖരമാലിന്യ പരിപാലന ചട്ടം ലംഘിച്ച് തലശ്ശേരി റോഡില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ചിക്കീസ് റസ്റ്റോറന്റ് എന്ന സ്ഥാപനമാണ് അധികൃതര്‍ അടച്ചു പൂട്ടിയത്. സ്ഥാപനകത്തിന് 5000 രൂപ പിഴയും അധികൃതര്‍ ചുമത്തി.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു..   ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ടു; നാദാപുരത്ത് റസ്റ്റോറന്റ് അടച്ചുപൂട്ടി


4. മോട്ടോര്‍ സൈക്കിളില്‍ മൂന്നര കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് വടകര എന്‍.ഡി.പി.എസ് കോടതി

വടകര: മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന മൂന്നരകിലോ കഞ്ചാവുമായി പിടിയിലായ ആള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ. മലപ്പുറം ഏറനാട് മംഗലശ്ശേരി പൂഴിക്കുത്തില്‍ അബ്ദുല്‍ ലത്തീഫിനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജ് വി.പി.എം സുരേഷ് ബാബു ശിക്ഷിച്ചത്..

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു.. മോട്ടോര്‍ സൈക്കിളില്‍ മൂന്നര കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് വടകര എന്‍.ഡി.പി.എസ് കോടതി

5. ജോലി വാഗ്ദാനം നല്‍കി 50000 രൂപ വാങ്ങി, നിയമനം നടത്താതെ വഞ്ചിച്ചു; പുറമേരി ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നില്‍ അധ്യാപകരുടെ സമരം

നാദാപുരം: അധ്യാപിക ഒഴിവിലേക്ക് പണം വാങ്ങി നിയമനം നടത്താതെ വഞ്ചിച്ച പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കണ്ടറി മാനേജ്‌മെന്റിന് എതിരെ അധ്യാപകര്‍ രംഗത്ത്. അജിതമാമ്പയില്‍, മീന മണിയോത്ത്, എം. ഷര്‍മിള,രവീന്ദ്രന്‍ മഠത്തില്‍ എന്നിവരാണ് സ്‌കൂള്‍ പ്രവേശന കവാടത്തില്‍ ഏക ദിന ഉപവാസ സമരം നടത്തുന്നത്.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു.. ജോലി വാഗ്ദാനം നല്‍കി 50000 രൂപ വാങ്ങി, നിയമനം നടത്താതെ വഞ്ചിച്ചു; പുറമേരി ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നില്‍ അധ്യാപകരുടെ സമരം