വീട്ടില്‍ തന്നെ വരുമാനം; വനിതകള്‍ക്കായ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് നാദാപപുരം പഞ്ചായത്ത്


നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ വനിതകള്‍ക്കായ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. കോഴികുഞ്ഞ് പരിപാലനത്തിലൂടെ വരുമാനം കണ്ടെത്തുന്നതിനായ് 2023-24 വാര്‍ഷിക ജനകീയാസൂത്രണ പദ്ധതിയില്‍ പെടുത്തിയാണ് വനിതകള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ നല്‍കിയത്.

എട്ട് ലക്ഷം രൂപയാണ് ഇതിനു വകയിരുത്തിയത്. 1252 ഗുണഭോക്താക്കള്‍ക്ക് 5 വീതം കോഴിക്കുഞ്ഞുങ്ങളെ നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ ബിജിത്ത്, നിഷ മനോജ്, റോഷ്‌ന പിലാക്കാട്ട്, വെറ്റിനറി സര്‍ജന്‍ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.