തുറയൂരില്‍ അധ്യാപകസംഗമവും യാത്രയയപ്പും


തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ തുറയൂര്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും യാത്രയയപ്പും അധ്യാപകസംഗമവും നടത്തി. ഇരിങ്ങത്ത് യു.പി സ്‌കൂളില്‍ നടന്ന പരിപാടി തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് ബാബു ഉദ്ഘാടനം ചെയ്തു. സോമന്‍ കടലൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ സബിന്‍രാജ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ എന്‍.വി.രാമകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ദിപിന, ബ്ലോക്ക് പഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡന്റുമായ അഷീദ നടുക്കാട്ടില്‍, വാര്‍ഡ് മെമ്പര്‍ ജിഷ കിഴക്കേ മാടായി, മേലടി ബി.ആര്‍.സിയിലെ ട്രെയിനര്‍ രാഹുല്‍, സിധിന്‍ സത്യന്‍, സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങത്ത് യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.പി.അബ്ദുള്‍ റഹ്മാന്‍ വിരമിക്കുന്ന അധ്യാപകരെ പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി.ആര്‍.സി കണ്‍വീനര്‍ ഇ.എം.രാമദാസന്‍ സ്വാഗതവും ഇരിങ്ങത്ത് എം.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ രതീഷ് ബാബു.സി നന്ദിയും പറഞ്ഞു.

ചിത്രങ്ങൾ കാണാം: