പരപ്പനങ്ങാടിയില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ എലിവിഷം ഉള്ളില്‍ ചെന്ന് മൂന്ന് വയസുകാരന് ദാരുണാന്ത്യം


പരപ്പനങ്ങാടി: കളിക്കുന്നതിനിടെ അബദ്ധത്തില്‍ എലിവിഷം ഉള്ളില്‍ ചെന്ന് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് സംഭവം. ചെട്ടിപ്പടി കോയംകുളം കുപ്പിവളപ്പിലെ സുഹൈലയുടെയും അന്‍സാറിന്റെയും മകന്‍ റസീന്‍ ഷായാണ് മരിച്ചത്.

എലിവിഷത്തിന്റെ ഉപയോഗശൂന്യമായ ട്യൂബ് എടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വിഷം കുട്ടിയുടെ വായിലാവുകയായിരുന്നു. തുടര്‍ന്ന് കോട്ടയ്ക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളില്‍ കുട്ടി ചികിത്സയിലായിരുന്നു.

ചികിത്സയിലിരിക്കെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായെങ്കിലും ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സുഹൈലയുടെയും അന്‍സാറിന്റെയും ഏകമകനാണ് റസീന്‍ ഷാ.

ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.