ഓർക്കാട്ടേരി സെക്ഷൻ പരിധിയിൽ വിവിധ ഇടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


ഓർക്കാട്ടേരി: ഓർക്കാട്ടേരി സെക്ഷൻ പരിധിയിൽ വിവിധ ഇടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും. കുന്നുമ്മക്കര , മുക്കിൽപീടിക, കരിയാട് പാലം, കാഞ്ഞിരക്കടവ്, പെരുമ്പുഴക്കര ,മേക്കോത്ത്, വികെകെ മന്ദിരം എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.

രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി ലൈനിൽ തട്ടിനിൽക്കുന്ന ഓലകളും മരച്ചില്ലകളും വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നതെന്ന് ഓർക്കാട്ടേരി കെ.എസ്.ഇ.ബി അറിയിച്ചു.