അയനിക്കാട് ട്രെയിന്‍ തട്ടി മരിച്ച വയോധികന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല


പയ്യോളി: അയനിക്കാടു നിന്നും ട്രെയിന്‍ തട്ടി മരിച്ച ആളുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. ഞായറാഴ്ച രാവിലെയാണ് അയനിക്കാട് വെച്ച് ട്രെയില്‍തട്ടി വയോധികന്‍ മരിച്ചത്.

ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഇദ്ദേഹം ബ്രൗണ്‍ നിറത്തിലുള്ള കള്ളി ഷര്‍ട്ടും പച്ചയില്‍ വെള്ള കള്ളികളുള്ള ലുങ്കിയുമാണ് ധരിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ പയ്യോളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു. ഫോണ്‍: 0496 2602034.