അശരണർക്ക് താങ്ങേകാൻ ‘തണൽ’; വിഭവസമാഹരണത്തിനായി ബിരിയാണി ചലഞ്ച്


കൊയിലാണ്ടി: സമൂഹത്തിൽ ആരാലും പരിഗണിക്കപ്പെടാതെ പോകുന്നവർക്കായി നിലകൊള്ളുന്ന ‘തണൽ’ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഇത്തവണത്തെ വിഭവ സമാഹരണത്തിനായാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്.

പയ്യോളി മുൻസിപ്പാലിറ്റി, തിക്കോടി, മൂടാടി, തറയൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി പരിപാടി നടത്തുന്നതിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ നടന്ന ബിരിയാണി ചാലഞ്ച് കമ്മറ്റി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷയായി. തണൽ ചെയർമാൻ ഡോ.ഇദ്രിസ് മുഖ്യ പ്രഭഷണം നടത്തി ചടങ്ങിന് മജീദ് പാലത്തിൽ സ്വാഗതം പറഞ്ഞു.