വടകര ഉള്‍പ്പെടെയുളള ജില്ലയിലെ വിവിധയിടങ്ങളില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍ നോക്കാം,
വടകര: ചെക്യാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. യോഗ്യത: പ്ലസ്ടു ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പി.ജി.ഡി.സി.എ., എം.എസ്. വേഡ്, എക്‌സല്‍, ഡി.സി.എ.
കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്. ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
യോഗ്യത: ബി.കോം/ കോമേഴ്ഷ്യല്‍ പ്രാക്ടീസില്‍ മൂന്നു വര്‍ഷ ഡിപ്ലോമ. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സമാന തസ്തികയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. ടാലി സോഫ്റ്റ്വെയര്‍, എം.എസ് ഓഫീസ്, ടി.ഡി.എസ് ഫയലിംഗ് എന്നിവയിലുള്ള അനുഭവജ്ഞാനം അഭിലഷണീയം.

അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും അസല്‍ രേഖകളും പകര്‍പ്പുകളുമായി നിശ്ചിത സമയത്തിന് മുമ്പായി ഓഫീസില്‍ എത്തിച്ചേരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.geckkd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0495 2383210 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.