തൊഴിലന്വേഷകരുടെ ശ്രദ്ധയ്ക്ക്‌, കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങള്‍


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വിശദാംശങ്ങള്‍ അറിയാം. സുൽത്താൻ ബത്തേരി ഗവ. സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ വി.എച്ച.എസ്.ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബി വി എസ്‌സി. കൂടിക്കാഴ്ച ഒക്ടോബർ മൂന്നിന് രാവിലെ 11 മണിക്ക് വി.എച്ച്.എസ്.ഇ ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴീൽ ക്ലീനിംഗ് ജീവനക്കാരുടെ ഇന്റർവ്യൂ സെപ്റ്റംബർ 29ന് രാവിലെ ഒമ്പത് മണി മുതൽ 11 മണിവരെ നടക്കുമെന്ന് ആശുപത്രി വികസന സൊസൈറ്റി സൂപ്രണ്ട് അറിയിച്ചു. ഇന്റര്‍വ്യൂ നിപ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചതായിരുന്നു.

മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി ആന്റ് സിസ്റ്റം മെയിന്റനൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താൽക്കാലിക ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമ/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബി.ടെക്/ ഒരു വർഷത്തെ പ്രവൃത്തി പരിചയം. യോഗ്യരായവർ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഒക്ടോബർ നാലിന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഹോസ്റ്റൽ വാർഡന്റെ താൽക്കാലിക ഒഴിവിലേക്കും അന്നേ ദിവസം ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ അനുബന്ധ രേഖകളുമായി ഹാജരാവണം. ഫോൺ: 0495 2373976.

സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പി.ജി.ഡി.സി.എ, ഡി.സി.എ കോഴ്സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/ പട്ടിക വർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് കോഴ്സുകൾ സൗജന്യമാണ്. ഫോൺ: 0495 2720250, 9745208363.