അധ്യാപക ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക നിയമനം, വിശദാംശങ്ങൾ


കൊയിലാണ്ടി: വിവിധ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു. വിശദാംശങ്ങൾ അറിയാം.

ഉള്ളിയേരി ജി.എൽ.പി. സ്കൂളിൽ പാർട്ട് ടൈം ജൂനിയർ അറബിക് അധ്യാപകനെ തത്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂൺ ആറിന് 11 മണിക്ക്‌ സ്കൂൾ ഓഫീസിൽ.

നടുവണ്ണൂർ പെരുവച്ചേരി ജി.എൽ.പി. സ്കൂളിൽ അറബിക് ഫുൾടൈം ജൂനിയർ ടീച്ചറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.അഭിമുഖം ജൂൺ എട്ടിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ നടത്തും.

മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം നടത്തുന്നു. പ്രൈമറി വിഭാഗത്തില്‍ ഹിന്ദി അധ്യാപകന്റെ ഒഴിവാണുള്ളത്. താല്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ അഞ്ചിന് (ഇന്ന്) രണ്ട്മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.

ബാലുശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ അഗ്രികൾചർ, റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് എന്നീ അധ്യാപക ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ ആറിന് രാവിലെ 11 ന് നടക്കും.

ബാലുശ്ശേരി ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം, അറബിക്, ഇംഗ്ലിഷ്, ഫിസിക്സ് വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ ആറിന് രാവിലെ 10 ന് നടക്കും.

വേളം ചെറുകുന്ന് ഗവ. യു.പി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ, പാർട്ട് ടൈം ഉറുദു, പാർട്ട് ടൈം സംസ്കൃതം എന്നീ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ ഒമ്പതിന് രാവിലെ പത്ത് മണിക്ക് നടക്കും.

വട്ടോളി ഗവ. യു.പി സ്കൂളിൽ എച്ച്.ടി.വി, രണ്ട് യു.പി.എസ്.എ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ ആറിന് രാവിലെ പത്തരയ്ക്ക് നടക്കും.

പുതുപ്പണം ജെ.എൻ.എം.ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, കണക്ക്, ഹിന്ദി, ബയോളജി, പി.ടി. അധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 6 ന് രാവിലെ പത്ത് മണിക്ക് നടക്കും. 0496 2523460