Tag: School student

Total 4 Posts

മേമുണ്ട ഹയര്‍സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി നദ ഫാത്തിമ അന്തരിച്ചു

മേമുണ്ട: മേമുണ്ട ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിനി നദ ഫാത്തിമ അന്തരിച്ചു. മഞ്ഞപ്പിത്തം വന്നതാണ് മരണകാരണം. രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ അസുഖം മൂര്‍ച്ചിച്ച് മരണപ്പെടുകയായിരുന്നു. മേമുണ്ട മീങ്കണ്ടി സ്വദേശിനിയാണ് ആറാംക്ലാസുകാരിയായ നദ ഫാത്തിമ. സംസ്ക്കാരം ഇന്നലെ നടന്നു. അച്ഛന്‍: റഷീദ് അമ്മ: സറീന സഹോദരങ്ങള്‍: മുഹമ്മദ് നഹിയാന്‍, ആയിഷ സിയ    

കണ്ണൂരില്‍ ആറാം ക്ലാസുകാരന്‍ കഴുത്തില്‍ തോര്‍ത്ത് കുടുങ്ങി മരിച്ച നിലയില്‍; അപകടം സംഭവിച്ചത് കുളിമുറിയില്‍

കണ്ണൂര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തില്‍ തോര്‍ത്ത് കുടുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെ. ഭഗത് (11) ആണ് മരിച്ചത്. ചെക്കികുളം രാധാകൃഷ്ണ എയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. വീട്ടിലെ കുളിമുറിയില്‍ വച്ചാണ് അപകടം. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിടപ്പ് മുറിയിലെ കുളിമുറിയിയുടെ വെന്റിലേറ്ററിന്റെ കമ്പിയില്‍ തോര്‍ത്തിന്റെ രണ്ടറ്റവും

അഴിയൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ മയക്കുമരുന്നിനടിമപ്പെടുത്തി ക്യാരിയറായി ഉപയോഗിച്ച സംഭവം; ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറില്‍ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി, അടിയന്തര അന്വേഷണത്തിന് ഉത്തരവ്

വടകര: അഴിയൂരില്‍ പതിമൂന്ന്  വയസുകാരിയെ മയക്കുമരുന്നിന് അടിമയാക്കുകയും മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് മന്ത്രി. സംഭവത്തിൽ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം.ബി.രാജേഷ് നിർദ്ദേശം നൽകി. അഴിയൂരിലെ സ്കൂളിലും എക്സൈസ് വകുപ്പ് ഇന്ന് പരിശോധന നടത്തും. കഴിഞ്ഞ ദിവസം പുറത്തുവന്ന  അഴിയൂര്‍ സ്കൂളിലെ

ഷോട്ട്പുട്ട് ബോള്‍ തലയില്‍ വീണ് മയ്യഴിയില്‍ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍: അപകടം പരിശീലനത്തിനിടെ

മയ്യഴി: ഷോട്ട്പുട്ട് ബോള്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പളളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി സൂര്യകിരണി (14) നാണ് പരിക്കേറ്റത്. തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഷോട്ട്പുട്ട് മത്സരത്തില്‍ പങ്കെടുപ്പിക്കാനുള്ള വിദ്യാര്‍ഥികളുടെ കഴിവ് പരിശോധിച്ച് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അപകടം. ഒരു വിദ്യാര്‍ഥി എറിഞ്ഞ ഇരുമ്പ് ബോള്‍ അബദ്ധത്തില്‍ സൂര്യകിരണിന്റെ തലയില്‍ കൊള്ളുകയായിരുന്നു.