Tag: RAIN
കാലവർഷം ശക്തമായതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ ദുരന്തം വിതച്ച് മഴ കെടുതികളും; കൺട്രോൾ റൂമുകൾ തുറന്നു; അത്യാവശ്യ ഘട്ടങ്ങളിൽ ഈ നമ്പറുകളിൽ ബന്ധപ്പെടാം
പേരാമ്പ്ര: കാലവർഷം ശക്തമായതോടെ ജില്ലയിൽ വിവിധയിടങ്ങളിൽ മഴക്കെടുതികൾ മൂലമുള്ള ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്ന് ജില്ലയിൽ വിവിധയിടങ്ങളിൽ കണ്ട്രോൾ റൂം ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂമുകളാണ് പ്രവർത്തനമാരംഭിച്ചത്. മഴക്കെടുതികൾ മൂലം എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ പേരാമ്പ്ര മേഖലയിലുള്ളവർ 0496- 2623100 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ
ഈ വഴിയില്‍ അപകടം പതിയിരിക്കുന്നു; പെരുവണ്ണാമൂഴി-ചെമ്പനോട റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി തിണ്ടിടിച്ചിലും മരങ്ങളും
പേരാമ്പ്ര: പെരുവണ്ണാമൂഴി-ചെമ്പനോട പി.ഡബ്ല്യു.ഡി റോഡിലൂടെ പോകുന്ന യാത്രക്കാര്‍ വളരെ ശ്രദ്ധിച്ച് വേണം യാത്ര ചെയ്യാന്‍. കാരണം അപകടം പതിയിരിക്കുന്ന റോഡാണ് ഇത്. റോഡരികിലെ തിണ്ട് ഇടിയുന്നതുംവനം വകുപ്പിന്റെ മരങ്ങളുമാണ് ഇവിടെ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നത്. പെരുവണ്ണാമൂഴി കൃഷിവിജ്ഞാന്‍ കേന്ദ്രത്തിന് സമീപമായാണ് റോഡരികില്‍ തിണ്ട് ഇടിയുന്നത്. ഈ ഭാഗത്ത് കിണ്ടിനോട് ചേര്‍ന്ന് വലിയ മരങ്ങളുമുണ്ട്. അടുത്തിടെയുണ്ടായ ശക്തമായ മഴയിലാണ്
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ കൊണ്ടുള്ള മരണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വേണം അതീവ ജാഗ്രത
കോഴിക്കോട്: മഴ ആരംഭിച്ചതോടെ ഭീതിയുണർത്തി പ്രകൃതി ദുരന്തങ്ങളും വർദ്ധിക്കുകയാണ്. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനെ നിസ്സാരമായി കാണാതെ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തൊട്ടാകെ ഇടിമിന്നൽ മൂലമുള്ള മരണങ്ങൾ വർധിക്കുന്നു, കൂടുതലും ഗ്രാമപ്രദേശങ്ങളിൽ ആണ് അപകടം സംഭവിക്കുന്നത്. മൺസൂൺ ആരംഭിച്ചതോടെ, ബിഹാറിൽ മാത്രം ഇടിമിന്നലേറ്റ്
സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ പെയ്യും; കോഴിക്കോട് ജില്ലയില്‍ യെല്ലോ അലെര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട് ഉള്‍പ്പെടെ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെടതും എന്നാല്‍
‘മഴ പെയ്യുന്നത് കണ്ടാല്‍ വ്യാപാരികളുടെ ഉള്ളില്‍ ആധി’; മഴ പെയ്യുമ്പോള്‍ വെള്ളത്തില്‍ മുങ്ങി പേരാമ്പ്ര ടൗണിലെ റോഡും കടകളും (വീഡിയോ കാണാം)
പേരാമ്പ്ര: മഴ ഒന്ന് ചാറുന്നത് കണ്ടാല്‍ തന്നെ പേരാമ്പ്ര ടൗണിലെ വ്യാപാരികളുടെ ഉള്ളില്‍ ആധിയാണ്. കുറച്ച് നേരം മഴ പെയ്താല്‍ തന്നെ ടൗണിലെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങും. അധികം താമിസിക്കാതെ തന്നെ കടകളിലേക്കും വെള്ളം കയറും. നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ അനന്തരഫലമാണ് ഈ വെള്ളക്കെട്ടെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്. മഴവെള്ളം ഒഴുകിപ്പോകാനായി നിര്‍മ്മിച്ച ഡ്രൈനേജ് സംവിധാനം അശാസ്ത്രീയമാണെന്നും അവര്‍
‘പേരാമ്പ്രയിലേത് അശാസ്ത്രീയമായ ഡ്രൈനേജ്’; മഴക്കാലത്ത് കടകളില്‍ വെള്ളം കയറുന്നതിനെതിരെ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് വ്യാപാര വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധ മാര്‍ച്ച്
പേരാമ്പ്ര: നഗരത്തില്‍ മഴവെള്ളം ഒഴുകിപ്പോകാനായി നിര്‍മ്മിച്ച ഡ്രൈനേജ് സംവിധാനം അശാസ്ത്രീയമാണെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ മാര്‍ച്ച് നടത്തി. മഴക്കാലം തുടങ്ങിയതോടെ പേരാമ്പ്രയിലെ കടകളിലെല്ലാം വെള്ളം കയറുകയാണെന്നും പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഒരു മഴ പെയ്യുമ്പോഴേക്ക് തന്നെ നഗരത്തിലെ റോഡുകള്‍ വെള്ളക്കെട്ടുകളാകും. മഴക്കാലത്ത് ഇത് പേരാമ്പ്രയിലെ പതിവ്
കുട കരുതാന്‍ മറക്കേണ്ട; സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴ; കോഴിക്കോട് ജില്ലയില്‍ യെല്ലോ അലെര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ള കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കര്‍ണാടക തീരങ്ങളില്‍ നാളെ മുതല്‍ 10 വരെ മണിക്കൂറില്‍
ഈ മഴയിതെവിടെ പോയി? കാലവര്‍ഷം എത്തി ഒരാഴ്ച കഴിഞ്ഞിട്ടും കേരളത്തില്‍ മഴ ശക്തിപ്പെടുന്നില്ല, രേഖപ്പെടുത്തിയത് 34 ശതമാനം കുറവ്; പ്രതീക്ഷിച്ചത്ര മഴ ലഭിച്ചത് കോഴിക്കോട് ജില്ലയില്‍ മാത്രം
കോഴിക്കോട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തി ഒരാഴ്ച പിന്നിട്ടിട്ടും ശക്തിപ്പെടാതെ മഴ. ഇതുവരെ പെയ്ത മഴയില്‍ 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ മാസത്തിന്റെ പകുതി വരെയെങ്കിലും ഇതേ രീതിയിലായിരിക്കും മഴ എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. കോഴിക്കോട് ജില്ലയില്‍ മാത്രമാണ് പ്രതീക്ഷിച്ച അത്രയും മഴ ലഭിച്ചത്. മറ്റെല്ലാ ജില്ലകളിലും പരിമിതമായ മഴയേ ലഭിച്ചിട്ടുള്ളൂ. പാലക്കാട്, വയനാട്,
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. കാലവര്‍ഷത്തോടൊപ്പം വടക്കന്‍ കേരളത്തിന് സമീപത്തായുള്ള ന്യൂനമര്‍ദ പാത്തിയുമാണ് മഴയ്ക്ക് കാരണം.
കേരളത്തില്‍ മണ്‍സൂണ്‍ നാളെ എത്തും; അടുത്ത അഞ്ച് ദിവസം വ്യാപക മഴ; പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവ
കോഴിക്കോട്: സംസ്ഥാനത്ത് മണ്‍സൂണ്‍ നാളെ എത്തുമെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം കാലവര്‍ഷം നാളെ എത്തുമെന്നാണ് പ്രവചനമെങ്കിലും