Tag: Kottayam

Total 5 Posts

തട്ടുകടയിലെ സംഘർഷം; കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് മരിച്ചു, പ്രതി പിടിയിൽ

കോട്ടയം: ഏറ്റുമാനൂരില്‍ സംഘർഷ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവില്‍ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയില്‍ വീട്ടില്‍ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി ഏറ്റുമാനൂർ തെള്ളകം എക്സ്കാലിബർ ബാറിന് സമീപമായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍

സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസ്സില്‍ വച്ച് ഉറങ്ങിപ്പോയി, കുട്ടി അകത്തുള്ളതറിയാതെ ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു; ഖത്തറില്‍ നാലു വയസുകാരിയായ മലയാളി ബാലികയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം

ദോഹ: പിറന്നാള്‍ ദിനത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഖത്തറിലെ അല്‍വക്ര സ്പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെ.ജി 1 വിദ്യാര്‍ത്ഥിനിയും കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ-സൗമ്യ ദമ്പതികളുടെ ഇളയ മകളുമായ മിന്‍സ മറിയം ജേക്കബ് (നാല് വയസ്) ആണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ വച്ചാണ് മിന്‍സയുടെ മരണം സംഭവിച്ചത്. സ്‌കൂളിലേക്ക് പോകുന്നതിനിടെ ബസ്സില്‍ വച്ച്

കോട്ടയം മുണ്ടക്കയത്ത് 12 വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് 12കാരിയായ മകള്‍ ഷംനയെ കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേര്‍ന്ന കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ലൈജീനയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും അയല്‍വാസികളും ഇവരെ

ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത വിടവാങ്ങി

കോട്ടയം: മലങ്കര മാർത്തോമാ സഭ വലിയ മെത്രോപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (104) അന്തരിച്ചു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 1.15നാണ് മെത്രോപ്പോലീത്തയുടെ അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മൂന്ന് വർഷമായി കുമ്പനാട്ടെ ആശുപത്രിയിൽ വിശ്രമത്തിലായിരുന്നു. ഇരിവിപേരൂർ കലകമണ്ണിൽ കെ.ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് ജനനം. 2018ൽ രാജ്യം

കോട്ടയത്ത് മകന്റെ കണ്ണില്ലാത്ത ക്രൂരത: വൃദ്ധ മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ടു; മരുന്നും ഭക്ഷണവും നല്‍കിയില്ല, അച്ഛന്‍ മരിച്ചു

മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് വയോധിക ദമ്പതികളോട് മകന്റെ കൊടുംക്രൂരത. ഭക്ഷണവും മരുന്നും നല്‍കാതെ പ്രായമായ അച്ഛനെയും അമ്മയെയും മകന്‍ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ടു. ഭക്ഷണം ലഭിക്കാതെ അവശനായ അച്ഛന്‍ ഒടുവില്‍ മരിച്ചു. മാനസികനില തെറ്റിയ അമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഉള്‍പ്രദേശമായ അസംബനിയിലെ വൃദ്ധദമ്പതിമാരായ പൊടിയനും ഭാര്യക്കുമാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ഇവിടുത്തെ ഒറ്റപ്പെട്ട

error: Content is protected !!