Tag: #Cusat accident#

Total 3 Posts

കലാരംഗത്ത് സജീവം, പഠനത്തിലും ഒരുപോലെ മിടുക്കി; കുസാറ്റ് അപകടത്തില്‍ മരിച്ച താമരശ്ശേരി സ്വദേശിനി സാറ തോമസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി നാട്‌

താമരശ്ശേരി: കൊച്ചി കുസാറ്റിലെ അപകടത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച താമരശ്ശേരി സ്വദേശിനി സാറ തോമസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി നാട്. ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ ഉണ്ടായ അപകടത്തില്‍ നാല് പേരായിരുന്നു ആദ്യം മരിച്ചത്. തുടര്‍ന്ന് ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും മരിച്ചവരെ തിരിച്ചറഞ്ഞുള്ള ന്യൂസുകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ മരിച്ചവരില്‍ ഒരു

കണ്ണീർ തോരാതെ കുസാറ്റ്, പ്രിയപ്പെട്ടവര്‍ക്ക് വിട നല്‍കി സഹപാഠികള്‍; കുസാറ്റ് ക്യാമ്പസിലെ പൊതുദർശനം അവസാനിച്ചു

കൊച്ചി: പ്രതീക്ഷിക്കാതെയുണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല കുസാറ്റ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികൾക്കും അധ്യാപകർക്കും. ഇന്നലെ രാത്രി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ കണ്ണീരടക്കാനാകാതെയാണ് സഹപാഠികളും അധ്യാപകരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. അപകടത്തില്‍ മരിച്ച കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍

കുസാറ്റ് അപകടം: രണ്ട് പേരുടെ നില ഗുരുതരം, പരിക്കേറ്റ് ചികിത്സയിലുള്ളത് 38പേര്‍

കൊച്ചി: കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ട് പേരുടെ നില ഗുരുതരം. 38 പേരാണ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. സാരമായി പരിക്കേറ്റ രണ്ട് പേര്‍ ഐസിയുവിലാണ് ഉള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേ സമയം പത്തടിപ്പാലം കിന്‍ഡര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 18 പേരില്‍ 16പേര്‍ ആശുപത്രി വിട്ടു.