ചിറാപ്പുഞ്ചിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് അത്തോളി സ്വദേശിയായ സൈനികന്‍ മരിച്ചു


 

അത്തോളി: മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് അത്തോളി സ്വദേശിയായ സൈനികന്‍ മരിച്ചു. കുനിയില്‍ക്കടവ് മരക്കാടത്ത് ഹവില്‍ദാര്‍ അനീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.

ഞായറാഴ്ച വൈകുന്നേരം 3.30ഓടെയാണ് അപകടമുണ്ടായത്. ചിറാപുഞ്ചിയിലെ ലിംഗ്‌സിയാര്‍ വെള്ളച്ചാട്ടത്തില്‍ കുടുംബവുമൊത്തെ വിനോദയാത്രയ്ക്ക് പോയതായിരുന്നു. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. അവധി കഴിഞ്ഞ് മെയ് 12നാണ് അനീഷ് കുടുംബസമേതം ജോലി സ്ഥലത്തേക്ക് പോയത്. 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്.

മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അച്ഛന്‍:പരേതനായ ഗോപാലന്‍. അമ്മ: യശോദ, ഭാര്യ: സജിന. മക്കള്‍: അവന്തിക. അനന്തു.