Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021: ആവേശകരമായ വോട്ടിങ്ങില്‍ ഇതുവരെ പങ്കെടുത്തത് 7204 പേര്‍; വോട്ടിങ് ഇനി മൂന്ന് ദിവസം കൂടി മാത്രം


കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ആദ്യഘട്ട വോട്ടിങ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുന്നു. ഇനി മൂന്ന് ദിവസം കൂടി മാത്രമാണ് വോട്ടിങ് നീണ്ടു നില്‍ക്കുക. ഇന്ന് വൈകീട്ട് ഏഴ് മണി വരെ 7204 പേരാണ് വോട്ട് ചെയ്തിരിക്കുന്നത്. ആദ്യ ദിവസത്തെ വോട്ടുകളും ജനുവരി 26, 27 തിയ്യതികളിലെ വോട്ടും നിലവില്‍ ലഭിച്ച വോട്ടുകളും ചേര്‍ത്തുള്ള ആകെ കണക്കാണ് ഇത്.

കെ-റെയില്‍ വിരുദ്ധ സമര സമിതിയുടെ അമരക്കാരനായ ടി.ടി.ഇസ്മായിലാണ് നിലവില്‍ വോട്ടിങ്ങില്‍ ഒന്നാമതുള്ളത്. 2660 വോട്ടുകളാണ് അദ്ദേഹത്തിന് ഇതുവരെ ലഭിച്ചത്. അവസാന രണ്ട് ദിവസങ്ങളില്‍ അദ്ദേഹത്തെ അട്ടിമറിച്ച് മറ്റൊരാള്‍ ഒന്നാമതെത്തുമോ എന്ന ആകാംക്ഷയുണ്ടെന്നാണ് പല വായനക്കാരും കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറയുന്നത്.

കൊയിലാണ്ടിയുടെ പ്രിയ ഗായകന്‍ ഷാഫി കൊല്ലമാണ് വോട്ടിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇന്ന് വൈകീട്ട് ഏഴ് മണി വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1081 വോട്ടുകളാണ് ഷാഫിക്ക് ലഭിച്ചത്.

കോവിഡ് മഹാമാരി ആഞ്ഞടിച്ച കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൊയിലാണ്ടിയെ മുന്നില്‍ നിന്ന് നയിച്ച കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. സന്ധ്യ കുറുപ്പ് വോട്ടിങ്ങില്‍ മൂന്നാം സ്ഥാനത്തുണ്ട്. വൈകീട്ട് ഏഴ് മണി വരെ 595 വോട്ടുകളാണ് ഡോക്ടര്‍ സന്ധ്യയ്ക്ക് ലഭിച്ചത്. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല 506 വോട്ടുകളോടെ നാലാമതുണ്ട്.

ഫെബ്രുവരി 10 ന് Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ആദ്യഘട്ട വോട്ടിങ് അവസാനിക്കും. ഇതുവരെ വോട്ട് ചെയ്യാത്തവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് തങ്ങളുടെ വാര്‍ത്താതാരത്തെ തെരഞ്ഞെടുക്കാം. ആദ്യഘട്ട പട്ടികയിലെ പതിനാല് പേര്‍ക്കും ലഭിച്ച വോട്ടുകള്‍ എത്രയെന്ന് താഴെ കാണാം.