ശക്തൻ കുളങ്ങര ക്ഷേത്രത്തിന് സമീപം ഉത്സവപറമ്പിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി


കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്തെ വയലുകളിലും ഇടവഴികളിലും റോഡിന്റെ വശങ്ങളിലുമെല്ലാം അലക്ഷ്യമായി ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും വാർഡ് കൗൺസിലർ ടി.പി. ശൈലജയുടെ നേതൃത്വത്തിൽ ശേഖരിച്ച് നീക്കം ചെയ്തു. ഹരിതകർമ സേന വളണ്ടിയർ എ.കെ.ശ്രീജ, ദാസൻ മരക്കുളത്തിൽ, സുജിത് കാളിച്ചേരി, ശ്രീധരൻ പഞ്ഞാട്ട് , ഗംഗാധരൻ മീത്തൽ എന്നിവർ പങ്കെടുത്തു.