ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും: എസ്,എഫ്,ഐ


കോഴിക്കോട്: സംസ്ഥാന വ്യാപകമായി ബുധനാഴ്ച എസ്.എഫ്.ഐ പഠിപ്പ് മുടക്കും. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയാണ് പഠിപ്പ് മുടക്കലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

കേരളത്തിലെ സര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുളള ഗവര്‍ണ്ണറുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച പഠിപ്പ് മുടക്കുന്നത്.

സംസ്ഥാനത്തുടനീളം പ്രതിഷേധവും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നാണ് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്. ഗവര്‍ണ്ണറുടെ വസതി രാജ് ഭവന്‍ വളയാനും എസ്.എഫ്.ഐ തീരുമാനിച്ചിട്ടുണ്ട്.