സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; വടകരയിൽ എസ്.എഫ്.ഐ റെയിൽവേ സ്റ്റേഷൻ മാർച്ച്


വടകര: വടകരയിൽ എസ്എഫ്ഐ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സ്റ്റേഷൻ പരിസരത്ത് പോലീസ് തടഞ്ഞു. എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൽരാജ് ടിപി ഉദ്ഘാടനം ചെയ്തു.

സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള കേരള ഗവർണറുടെ നീക്കത്തിനെതിരെ പ്രതിഷേധിച്ച് കൊണ്ടാണ് മാർച്ച് സംഘടിപ്പിച്ചത്. എസ്.എഫ്.ഐ വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

പ്രതിഷേധ മാർച്ചിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ടി സപന്യ , സിയാന എം.എം എന്നിവർ സംസാരിച്ചു. അനഘ് രാജ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി.