‘യാത്രാ കൺസെഷൻ ഔദാര്യമല്ല, അവകാശമാണ്’; പയ്യോളിയിൽ പ്രതിഷേധ കൂട്ടായ്മയുമായി എസ്.എഫ്.ഐ


പയ്യോളി: ‘യാത്ര കൺസെഷൻ ഔദാര്യമല്ല, അവകാശമാണ്’ എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ പയ്യോളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ പ്രകടനവും കൂട്ടായ്മമയും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി നിഹാൽ.എൻ.ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ദിൽജിത്ത്, അശ്വന്ത്, അവന്തിക എന്നിവർ സംസാരിച്ചു.