ശാസ്ത്ര ദിനാചരണം; കുട്ടി പരീക്ഷകരായി മുയിപ്പോത്ത് എം.യു.പി സ്കൂൾ വിദ്യാർത്ഥികൾ


മുയിപ്പോത്ത്: ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടി പരീക്ഷകരായി മുയിപ്പോത്ത് എം.യു.പി സ്കൂൾ വിദ്യാർത്ഥികൾ. ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ശാസ്ത്ര ദിനാചരണം നടത്തിയത്. പ്രധാന അധ്യാപകൻ അബ്ദുൽ ലത്തീഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ സി വി രാമൻ ഡോക്യുമെന്ററി പ്രദർശനം, ശാസ്ത്ര ക്വിസ്, സി വി രാമൻ ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ, പരീക്ഷണോത്സവം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടിയിൽ പിടിഎ എക്സിക്യൂട്ടീവ് അംഗം സുനിൽകുമാർ, സീനിയർ അസിസ്റ്റന്റ് സജിത ടീച്ചർ, എസ്.ആർ.ജി കൺവീനർ സതീദേവി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് മാഷ്, ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ എ.കെ അബ്ദുൽ ഹസീബ്, വിനോദ് കുമാർ, ആദർശ്, അക്ഷയ്, ജെസീം, എം.കെ അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.