ബാലുശ്ശേരിയില്‍ കാറുമായി കൂട്ടിയിടിച്ച് ചരക്കു ലോറി മറിഞ്ഞു


ബാലുശ്ശേരി: ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രണ്ടരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് സിമന്റുമായി വരികയായിരുന്ന ലോറിയും ബാലുശ്ശേരിയില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന കാറും തമ്മില്‍ ഇയ്ക്കയുഴി വളവില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.

കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ചരക്കു ലോറി മറിഞ്ഞു. കാറിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ലോറിയിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.