ജില്ലാകലോത്സവം; മലയാളം അക്ഷരശ്ലോകത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഒന്നാംസ്ഥാനവുമായി വടകര എസ്.ജി എം.എസ്.ബി.സ്‌കൂളിലെ എല്‍.ജി ഗായത്രി


വടകര: റവന്യൂ ജില്ലാ കലോത്സവത്തില്‍ യു.പി വിഭാഗം മലയാളം അക്ഷരശ്ലോകത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം സ്വന്തമാക്കി എല്‍.ജി ഗായത്രി വടകര എസ്.ജി.എം.എസ്.ബി.സ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.

മലയാളം അക്ഷരശ്ലോകം, സംസ്‌കൃതം അക്ഷരശ്ലോകം, ഇംഗീഷ് സ്പീച്ച് എന്നിവയിലാണ് ഗായത്രി മത്സരിച്ചത്. ഇതില്‍ സംസ്‌കൃതം അക്ഷരശ്ലോകത്തിനും രണ്ടാം സ്ഥാനവും ബി ഗ്രേഡും നേടിയിട്ടുണ്ട്.

ഓര്‍ക്കാട്ടേരി സ്വദേശികളായ ഗോപിനാഥന്റെയും ജ്യോതിയുടെയും മകളാണ്. എര്‍ണാകുളം സ്വദേശിയായ എടവന സുധീര്‍ കുമാറാണ് ഗുരു. ഗുരുവായൂരില്‍ വെച്ച് നടക്കാറുള്ള അക്ഷരശ്ലോക മത്സരത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഗായത്രി പങ്കെടുക്കാറുണ്ട്.