ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു; പെരുവട്ടൂർ സ്വദേശിയായ അധ്യാപകന് ഗുരുതര പരിക്ക്


കൊയിലാണ്ടി: ഇരുമ്പ് ഏണിയുമായി പോകവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അധ്യാപകന് ഗുരുതര പരിക്ക്. പെരുവട്ടൂർ സ്വദേശിയായ റിട്ടയേർഡ് അധ്യാപകനാണ് ഷോക്കേറ്റത്. ഗുരുതരമായി  പരിക്കേറ്റതിനെ തുടർന്ന് പെരുവട്ടൂർ ലാസ്യം വീട്ടിൽ ഗോപി കുട്ടൻ മാസ്റ്ററെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ 8.45 ഓടെയായിരുന്നു സംഭവം. വീടിനടുത്തുള്ള പറമ്പിലേക്ക് ഇരുമ്പ് ഏണിയുമായി പോകവെ ഗോപി കുട്ടൻ മാസ്റ്റർക്ക് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ കൊയിലാണ്ടി അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ഏണിയിൽ കുരുങ്ങി പോയ മാസ്റ്ററെ ഫയർഫോഴ്സ് ആണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പതിനൊന്ന് കെ.വി. ലൈനിൽ നിന്നാണ് അദ്ദേഹത്തിന് ഷോക്കേറ്റത്. അപകടത്തിൽ ഗോപികുട്ടന് കൈക്കും ശരീരമാസകലം പൊള്ളലേറ്റിറ്റുണ്ട്.

കൊയിലാണ്ടി ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവർത്തനത്തനം നടത്തിയത്.