കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: നാളെ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വിയ്യൂർ അമ്പലം, കീരൻകൈ, പൊറ്റോൽതാഴ, കുന്നത്ത് താഴെ, പന്തലായനി , കേളു ഏട്ടൻ മന്ദിരം, കൊല്ലം ഗേറ്റ് പരിസരം, കോമത്ത് റോഡ്, എസ്.എൻ.ഡി.പി കോളേജ് പരിസരം, കുട്ടത്ത് കുന്ന് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

11 കെ.വി ലൈനിൽ ടച്ചിംഗ് ക്ലിയറിംഗ് പ്രവൃത്തി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.