കൊയിലാണ്ടിയിൽ പണം വെച്ച് ചീട്ടുകളി; അരലക്ഷത്തോളം രൂപയുമായി നാല് പേർ പിടിയിൽ


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ റെയില്‍വേ മോല്‍പ്പാലത്തിനു സമീപം ശീട്ടുകളി സംഘത്തെ പിടികൂടി. ഇവരില്‍ നിന്നും 65000 രൂപ പിടിച്ചെടുത്തു. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുളളവര്‍ ഓടി രക്ഷപ്പെട്ടു.

മുത്താമ്പി റോഡില്‍ റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലുളള വീടിന് മുകളില്‍ വച്ചാണ് ഇവരെ പിടികൂടിയത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ.അനീഷ് വടക്കയിലിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.

സ്ഥിരമായി ഇവിടെ ലക്ഷങ്ങളുടെ ശീട്ടുകളി നടക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി പരാതികള്‍ ലഭിച്ചതിനെതുര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്.