‘വലിച്ചെറിയലല്ല തിരിച്ചറിയലാണ് മാറ്റം’; ആയഞ്ചേരിയിലും കടമേരിയിലും പരിസ്ഥിതിദിനാചാരണ ബോധവല്‍ക്കരണവുമായി പ്ലാസ്റ്റിക്ക്മാന്‍ (വീഡിയോ കാണാം)


കടമേരി: മുദ്ര കലാസാംസ്‌കാരിക വേദി കടമേരിയുടെ പരിസ്ഥിതിനാചാരണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് നടത്തുന്ന പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി ആയഞ്ചേരിയിലും കടമേരിയിലും പരിസരപ്രദേശങ്ങളിലുമായി പ്ലാസ്റ്റിക് മാന്‍ ഇറങ്ങി.

കടമേരിയിലും പ്രദേശങ്ങളിലും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് ഇങ്ങനെ ഒള്ള ഒരു സഞ്ചരിക്കുന്ന പ്ലാസ്റ്റിക് മാനേ ഉണ്ടാക്കിയത്. ‘വലിച്ചെറിയലല്ല തിരിച്ചറിയലാണ് മാറ്റം’ എന്ന സന്ദേശമാണ് ഇതിലൂടെ മുദ്ര കടമേരി ജനങ്ങളിലെത്തിച്ചത്.

പ്ലാസ്റ്റിക് ശേഖരണവും സ്‌കൂള്‍ കേന്ദ്രികരിച്ചു കൊണ്ട് കുട്ടികള്‍ക്കുള്ള ബോധവല്‍ക്കരണവും വൃക്ഷതൈ നടലും പരിസ്ഥിതിദിനത്തിന്റെ ഭാഗമായി നടത്തിവരുന്നു.

വീഡിയോ കാണാം