പിഷാരികാവ് ഊരുചുറ്റൽ റോഡ് അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ഭക്തജനസമിതി


കൊയിലാണ്ടി: തകർന്ന നിലയിലുള്ള കൊല്ലം പിഷാരികാവ് ഊരുചുറ്റൽ റോഡ് അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജനസമിതി യോഗം ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു.

ഹരി കണ്ടോത്ത്, സുനിൽ കുമാർ എടക്കണ്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഉണ്ണികൃഷ്ണൻ മരളൂർ (പ്രസിഡന്റ്), എ.ശ്രീകുമാർ, പി.കെ.പുരുഷോത്തമൻ (വൈസ് പ്രസിഡന്റ്), ശിവദാസൻ പനച്ചികുന്ന് (ജനറൽ സെക്രട്ടറി), ഓട്ടൂർ ജയപ്രകാശ്, വിനയൻ കാഞ്ചന (ജോയിന്റ് സെക്രട്ടറി), ഭാഗ്യചന്ദ്രൻ ചെമ്പോട്ടിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.