പേരാമ്പ്രയിൽ ജബലുന്നൂർ ഓഡിറ്റോറിയം ഫണ്ട് ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു


പേരാമ്പ്ര: ജബലുന്നൂർ ഓഡിറ്റോറിയം ഫണ്ട് ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പേരാമ്പ്ര മേഖല സുന്നി മഹല്ല് ഫെഡറേഷനിലെ പന്ത്രണ്ട് പഞ്ചായത്തുകളിലെ തൊണ്ണൂറിൽപരം മഹല്ലുകളുടെ സംയുക്ത സംരംഭമാണ് ജബലുന്നൂർ.

വിദ്യാഭ്യാസ സാമൂഹിക പുരോഗതി ലക്ഷ്യം വെച്ചു കൊണ്ട് വ്യത്യസ്ഥ പദ്ധതികളുമായി ജബലുന്നൂർ രണ്ട് ദശാബ്ദമായി ചാരിതാർത്ഥ്യത്തോടെ പ്രവർത്തിക്കുന്നു. നാനോന്മുഖ പദ്ധതികളുള്ള ജബലുന്നൂറിൻ്റെ സുപ്രധാനമായ ചുവടുവെപ്പാണ് ഓഡിറ്റോറിയം.

മൂന്നു കോടി രൂപ നിർമ്മാണ ചെലവു കണക്കാക്കുന്ന ഈ സംരംഭം ജനകീയ കൂട്ടായ്മയിൽ നിന്ന് ഫണ്ട് സ്വരൂപിച്ച് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രസ്തുത സംരംഭത്തിൻ്റെ ഫണ്ട് സി.കെ കുഞ്ഞിമൊയ്തീൻ മൗലവി,നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ കെ.പി അബ്ദുൽ അസീസ്,സി.കെ ജമാൽ,എ.എം ജലിസ് എന്നിവരിൽ നിന്നും സ്വീകരിച്ചു കൊണ്ടാണ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തത്.

ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻ്റ് എം.ടി.അബ്ദുള്ള മുസ്ല്യാരും ജബലുന്നൂർ കമ്മിറ്റി ഭാരവാഹികളും, എസ്.എം.എഫ് മേഖല കമ്മിറ്റി ഭാരവികളും സമസ്ത പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.