നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ച കടയ്ക്ക് പിഴ; തണ്ണീർപ്പന്തലിൽ ജില്ലാ വേസ്റ്റ് മാനേജ്മെൻറ് എൻഫോഴ്സ്മെന്റ് സ്കോഡിന്റെ മിന്നൽ പരിശോധന


ആയഞ്ചേരി: തണ്ണീർപ്പന്തൽ ടൗണിലെ കടയിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. കോഴിക്കോട് ജില്ലാ വേസ്റ്റ് മാനേജ്മെൻറ് എൻഫോഴ്സ്മെന്റ് സ്കോഡാണ് മിന്നൽ പരിശോധനയിലാണ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തി പിഴയിട്ടത്. സർക്കാർ ഉത്തരവ് പ്രകാരം നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് കടയിൽ നിന്നും പിടിച്ചെടുത്തത്.

തണ്ണീർപന്തലിലെ ഫാമിലി ട്രേഡേഴ്സ്, അക്ഷര സ്റ്റോർ എന്നിവിടങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക് ക്യാരിബാഗ്, തെർമോകോൾ പ്ലേറ്റ്, പ്ലാസ്റ്റിക് കോട്ടട് കപ്പ്, പ്ലേറ്റ് എന്നിവ പിടികൂടിയത്. തുടർന്നുള്ള ദിവസങ്ങളിൽ ഇതുപോലുള്ള മിന്നൽ പരിശോധനയിൽ നിരോധിത ഉൽപ്പന്നങ്ങൾ കണ്ടുകിട്ടിയാൽ പിഴ ചുമത്തുന്നതിന് പുറമേ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

എൻഫോഴ്സ്മെന്റ് ടീമിനോടൊപ്പം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി. സി. ഐശ്വര്യ, എം. എസ്. പ്രണവ് എന്നിവർ സംബന്ധിച്ചു.