പൊയില്‍ക്കാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വനമധ്യത്തില്‍ പാണ്ടിമേളം അരങ്ങേറി


കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വലിയ വിളക്ക് ദിവസമായ വെള്ളിയാഴ്ച പാണ്ടിമേളം അരങ്ങേറി. വനമധ്യത്തിലാണ് പാണ്ടിമേളം കൊട്ടിക്കയറിയത്. നൂറുകണക്കിന് പേരാണ് പാണ്ടിമേളം ആസ്വദിക്കാനായി എത്തിയത്.

മാര്‍ച്ച് 14 നാണ് പൊയില്‍ക്കാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറിയത്. മാര്‍ച്ച് 20 വരെയുള്ള ഉത്സവം വിവിധ പരിപാടികളോടെയാണ് ആഘോഷിക്കപ്പെടുന്നത്.

തെച്ചിക്കോട്ടുകാവിന്റെ യുവരാജാവ് എന്നും നവയുഗ ഛത്രാധിപതി എന്നും വിശേഷണമുള്ള തെച്ചിക്കോട്ടുകാവ് ദേവീദാസന്‍ ഉള്‍പ്പെടെയുള്ള ആനകളാണ് ഉത്സവത്തിനായി ക്ഷേത്രത്തിലെത്തിയത്. ഉത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച് 19 ന് രാത്രി പൊയില്‍ക്കാവിന്റെ ആകാശത്ത് ഡയനാമിറ്റ് ഡിസ്പ്ലേ ഉണ്ടാകും.