പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മേപ്പയ്യൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു


മേപ്പയ്യൂർ: കേരള രാഷ്ട്രീയത്തിലെ ദീപ്തവും സൗമ്യവുമായ മത രാഷ്ടീയ രംഗത്തെ നിറ സാന്നിധ്യത്തിൻ്റെ ഉടമയുമായ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മേപ്പയ്യൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷനായി.

മേപ്പയ്യൂരിൽ നടന്ന മൗനജാഥ

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.അബ്ദുറഹിമാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പ്രസന്ന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കുഞ്ഞിരാമൻ, ഇ.അശോകൻ, എ.വി.അബ്ദുള്ള, സുനിൽ ഓടയിൽ, ബാബു കൊളക്കണ്ടി, മധു പുഴയരികത്ത്, മേലാട്ട് നാരായണൻ, എ.ടി.സി.അമ്മത്, കെ.പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

മേപ്പയ്യൂരിൽ നടന്ന മൗനജാഥ

മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.എം.അഷറഫ് സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ.എം.എ.അസീസ് നന്ദിയും പറഞ്ഞു. മേപ്പയ്യൂരിൽ നടന്ന മൗനജാഥയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റാബിയ എടത്തിക്കണ്ടി, സറീന ഒളോറ, രാഷട്രീയ നേതാക്കളായ എൻ.എം.ദാമോധരൻ, പൂക്കോട്ട് ബാബുരാജ്, വി.മുജീബ്, പി.ബാലൻ, പി.കെ.കെ.അബ്ദുള്ള, കെ.പി.കുഞ്ഞബ്ദുള്ള, ഇസ്മായിൽ കീഴ്പോട്ട്, കെ.കെ.റഫീഖ്, കെ.ലബീബ് അഷറഫ്, അജ്നാസ് കാരയിൽ, എം.കെ.ഫസലു റഹ്മാൻ എന്നിവർ നേതൃത്വം നൽകി.