നഴ്സുമാർക്ക് ഏകികൃത തിരിച്ചറിയൽ കാർഡ്: എൻ.യു.ഐ.ഡി എൻറോൾമെന്റ് പരിഷ്കരിച്ചു


കോഴിക്കോട്: രാജ്യത്തെ നഴ്‌സുമാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതിനായി സംസ്ഥാന നഴ്‌സിങ് കൗൺസിലുകളുടെ സഹകരണത്തോടെ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ നടപ്പിലാക്കുന്ന എൻ.യു.ഐ.ഡി കാർഡിലേക്ക് എൻറോൾ ചെയ്യുന്ന നടപടികൾ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ പരിഷ്‌കരിച്ചിട്ടുണ്ട്. നിലവിൽ അപേക്ഷിച്ചിട്ടുളളവർക്ക് ആധാർ ഓതന്റിക്കേഷൻ, ഫോട്ടോ അപ്‌ലോഡ് എന്നിവ സ്വയം ചെയ്യുന്നതിനും നാളിതുവരേയും എൻറോൾ ചെയ്യുന്നതിനായി അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള സൗകര്യവും എൻ.ആർ.റ്റി.എസ് പോർട്ടലിൽ നിലവിൽ വന്നിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: www.nursingcouncil.kerala.gov.in.