കൊയിലാണ്ടി യൂണിവേഴ്‌സല്‍ കോളേജില്‍ നാളെ എന്‍.എം.എം.എസ് മാതൃകാ പരീക്ഷ


കൊയിലാണ്ടി: കൊയിലാണ്ടി യൂണിവേഴ്‌സല്‍ കോളേജില്‍ നാളെ (മാര്‍ച്ച് 20 ഞായറാഴ്ച) നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) മാതൃകാ പരീക്ഷ നടക്കും. രാവിലെ ഒമ്പതര മുതല്‍ പരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങും.

രണ്ട് പേപ്പറുകളുടെ മാതൃകാ പരീക്ഷയാണ് നടക്കുക. രാവിലെ 10:00 മണി മുതല്‍ 11:30 വരെ ഒന്നാം പേപ്പറായ മെന്റല്‍ എബിലിറ്റി ടെസ്റ്റ് (MAT) നടക്കും. ഇതിന് ശേഷം 11:30 മുതല്‍ 11:45 വരെ ചായയ്ക്കായുള്ള ഇടവേളയാണ്.

തുടര്‍ന്ന് 11:45 മുതല്‍ 1:15 വരെ രണ്ടാം പേപ്പറായ സ്‌കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT) നടക്കും. ഉച്ചയ്ക്ക് 1:15 മുതല്‍ 1:30 വരെ ഉപസംഹാരം. എന്‍.എം.എം.എസ് മാതൃകാ പരീക്ഷയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനായി 9847292070 എന്ന നമ്പറില്‍ വിളിക്കാം.