മതസൗഹാർദ്ദത്തിന്റെ മാതൃകയായി കടലൂർ വാഴവളപ്പിൽ ഭഗവതി ക്ഷേത്രം; ശ്രീകോവിൽ സമർപ്പണവും പുനഃപ്രതിഷ്ഠയും നാളെ


നന്തി ബസാർ: കടലൂർ വാഴവളപ്പിൽ ഭഗവതി ക്ഷേത്രത്തിൽ ശ്രീകോവിൽ സമർപ്പണവും പുനഃപ്രതിഷ്ഠയും നാളെ നടക്കും. ഗണപതിഹോമം, ഉഷപൂജ, പ്രസാദ പ്രതിഷ്ഠ എന്നിവയ്ക്ക് ശേഷം രാവിലെ എട്ടുമണിക്കും എട്ടരയ്ക്കുമിടയിലുള്ള മീനം രാശി ശുഭ മുഹൂർത്തത്തിലാണ് പുനഃപ്രതിഷ്‌ഠ  നടക്കുക. പായസനിവേദ്യം, ദക്ഷിണ, നിത്യനിദാനം നിശ്ചയിക്കൽ, കലശാഭിഷേകങ്ങൾ, പൂജ, വിളക്കുസമർപ്പണത്തോടെ ദീപാരാധന, അത്താഴ പൂജ എന്നിവയും നാളെ നടക്കും.

മതസൗഹാർദ്ദത്തിന്റെ മാതൃകയായി ബ്ലോക് മെമ്പർ സുഹറ കാദർ, വാർഡ്‌ മെമ്പർമാരായ പി.പി.കരീം, റഫീഖ്‌ പുത്തലത്ത് എന്നിവരെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു.