നടേരി മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: നടേരി മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി. മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ഉത്സവത്തിൻ്റെ പ്രധാന ദിവസമായ മാർച്ച് 9 വരെ വിശേഷാൽ പൂജകൾ, നട്ടത്തിറ എന്നിവ നടക്കും.

അന്നേ ദിവസം രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വൈകീട്ട് ഇളനീർ കുലവരവ്, താലപ്പൊലി, ഏറെ പ്രസിദ്ധമായ കണ്ണിക്കൽ കരുമകൻ, കരിയാത്തൻ, മാറപ്പുലി എന്നിവയുടെ വെള്ളാട്ടം, വെള്ള കെട്ട്, തിറകൾ എന്നിവ നടക്കും. മാർച്ച് 10 ന് രാവിലെ കരി കഴുകി വെള്ളാട്ടോടെ ഉത്സവം സമാപിക്കും.