നാദാപുരത്ത് പ്രവാസിയുടെ വീട് ആക്രമിച്ച കേസ്; പ്രതി പിടിയില്‍, കല്ലുകൊണ്ട് ലൈറ്റുകള്‍ നശിപ്പിച്ചു, അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌


നാദാപുരം: പാറക്കടവില്‍ പ്രവാസിയുടെ വീട് അക്രമിച്ച കേസിലെ പ്രതി പിടിയില്‍. പാറക്കടവ് സ്വദേശി സമീര്‍ ആണ് വളയം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പാറക്കടവ് സ്വദേശി നൗഫലിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. അക്രമണത്തില്‍ വീട്ടിലെ പത്തോളം ലൈറ്റുകള്‍ തകര്‍ന്നിരുന്നു.

മാത്രമല്ല നൗഫലിന്റെ ഭാര്യയെ അശ്ശീലം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഭാര്യ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ സമീര്‍.