യുദ്ധഭൂമിയിൽ നിന്ന് തിരിച്ചെത്തിയ പേരാമ്പ്രയിലെ വിദ്യാർത്ഥികൾക്ക് ആശ്വാസമേകി മുസ്‌ലിംലീഗ് നേതാക്കൾ


പേരാമ്പ്ര: യുക്രൈനിലെ യുദ്ധഭൂമിയിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയ കർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ പേരാമ്പ്ര പാണ്ടിക്കോട് സ്വദേശികളായ ഡോ. എം.പി അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് ദാനിഷ്, കെ.കെ.അഷ്റഫിന്റെ മകൾ ഷർഫിന എന്നിവരെ മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറി സി.പി എ.അസീസ്, നിയോജക മണ്ഡലം പ്രസിഡന്റ് ആർ.കെ.മുനീർ, പഞ്ചായത്ത് പ്രസിഡന്റ് പുതുക്കുടി അബ്ദുറഹ്മാൻ, ശാഖ സെക്രട്ടറി പി.കെ.റഷീദ്, എ.പി.കുഞ്ഞമ്മദ്, ടി.പി.സലാം എന്നിവരുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതൃസംഘം വീടുകളിലെത്തി ഉപഹാരംനൽകി സന്തോഷം പങ്കുവെച്ചു.